ചില്ലുകഷ്ണങ്ങള്‍ III

ഇരുളില്‍ ചലിക്കാത്ത ഇല പോലെ നില്‍ക്കുന്നു ഞാന്‍, പൂര്‍ണ്ണ ചന്ദ്രനെങ്കിലും ഗ്രഹണം ബാധിച്ചിരിക്കുന്നു. ഒരു നിഴലിനായ് കാത്തു നില്‍ക്കുന്നു ഞാനൊരു വേഴാമ്പലിനെപ്പോലെ. ഞാനിപ്പോഴും അലയുന്നു, അസ്ഥിത്വം നഷ്ടപ്പെട്ടവനെപ്പോലെ. ഓരോ ദിവസത്തിന്റെയും പ്രത്യേകതകലെന്നെ വേദനിപ്പിക്കുന്നു; ഉദയ സൂര്യന്റെ ആത്മീയതയിലാണ് എന്റെ സന്തോഷം മുഴുവന്‍. കത്തണം എനിക്കിനിയൊരു മെഴുകു തിരി നാളം പോലെ, ജ്വലിക്കണം എനിക്കിനി സൂര്യനെ പോലെ; പക്ഷെ, കത്തിയെരിയാനല്ല. Jalib Akther M.K

ചില്ലുകഷ്ണങ്ങള്‍ – ജന്മദിനം

"ഇതൊരു കവിതയല്ല, കേവലം ഒരു കുറിപ്പാണ്... മനസ്സില്‍ രൂപപ്പെട്ട ചില്ലുകഷ്ണങ്ങള്‍" ഇന്നാണെന്റെ ജന്മദിനം ബലൂണുകളും അരങ്ങുകളും ഇല്ല, പായസവും മിഠയിയും ഇല്ല, ബഹളങ്ങളും കോലാഹലങ്ങളും ഇല്ല. ഉരുകി ഒലിക്കുന്ന മെഴുകുതിരിക്കായ് ഞാന്‍ തിരഞ്ഞു, അതും ഇല്ല. അതെ, ഞാന്‍ ഒറ്റക്കാണ്. വെളിച്ചമെങ്ങോ പോയ്മറഞ്ഞു. ബാല്യകാലം മനസ്സില്‍ മിന്നി മറയുന്നു..... ഷൂ ലൈസ് കെട്ടുന്നത് മാത്രം ബുദ്ധിമുട്ടായിരുന്ന കാലഘട്ടം; അതുമാത്രമായിരുന്നു അന്നെന്റെ പ്രശനം. ഇന്നോ...? അറിവില്ലെനിക്ക് ഞാന്‍ പോലുമറിയാത്ത എന്റെ പ്രശ്നങ്ങള്‍, കാരമുള്ളുകള്‍. മോഹമെന്ന കവിതയാനെന്റെ മനസ്സ് നിറയെ.... … Continue reading ചില്ലുകഷ്ണങ്ങള്‍ – ജന്മദിനം

ചില്ലുകഷ്ണങ്ങള്‍

നേരമില്ലെനിക്ക് പ്രണയിക്കുവാന്‍; നൊമ്പരപ്പെടാനല്ലാതെ എന്തിന്? ജീവിതമെന്നെ നൌക തുഴയുവാനോ? ഈരേഴു പതിനാലു ലോകത്തിനുമപ്പുറം മനക്കോട്ട കെട്ടുവാനോ...? വിഡ്ഢിത്തം........... ആരോ വന്നു കാതില്‍ എന്നോട് പറഞ്ഞു, ഒരു നിമിഷം.. എനിക്ക് നിന്നെ ഇഷ്ടമാണ്. മന്ദഹാസം................ -- Jalib Akther M.K

മരണം

മരണമിതാ എന്റെ അടുത്ത്.....  മരിക്കുവാന്‍ വേണ്ടി ജനിച്ചു ഞാനീ ഭൂമിയില്‍, പക്ഷെ......... തയ്യാറെടുത്തില്ല ഞാന്‍ മരണത്തിനായ്... മരണമെന്നില്‍ ആസന്നമായിരിക്കുന്നു. അതാ മരണത്തിന്റെ മാലാഖ, എന്റെ തൊട്ടടുത്ത്‌ ഒരു സുഹൃത്തിനെപ്പോലെ, കര്‍മ്മനിരതനായ ഒരു യോദ്ധാവിനെപ്പോലെ. എന്റെ അനുവാദം പോലും വേണ്ടാതെ, മരണമെന്നിലേക്കെ ആണ്ടിറങ്ങുന്നു. ജീവിതമെന്നില്‍ നിന്നുമ- കന്നു പോകുന്നു; ഈ കൊച്ചു ജീവിതം, ഒരു ബാങ്കിനും നമസ്കാരത്തിനു- മിടക്കുള്ള ഈ ജീവിതം. കഴുത്തില്‍ കൊളുത്ത് വീണു മുറുകി, വേദന കൊണ്ട് പുളഞ്ഞു ഞാന്‍. നാഥാ, പാഴാക്കില്ല ഞാനിനി ജീവിതം, … Continue reading മരണം