മരണം

Standard

മരണമിതാ എന്റെ അടുത്ത്…..

 

മരിക്കുവാന്‍ വേണ്ടി ജനിച്ചു

ഞാനീ ഭൂമിയില്‍,

പക്ഷെ………

തയ്യാറെടുത്തില്ല ഞാന്‍

മരണത്തിനായ്…

മരണമെന്നില്‍ ആസന്നമായിരിക്കുന്നു.

അതാ മരണത്തിന്റെ മാലാഖ,

എന്റെ തൊട്ടടുത്ത്‌

ഒരു സുഹൃത്തിനെപ്പോലെ,

കര്‍മ്മനിരതനായ ഒരു യോദ്ധാവിനെപ്പോലെ.

എന്റെ അനുവാദം പോലും വേണ്ടാതെ,

മരണമെന്നിലേക്കെ ആണ്ടിറങ്ങുന്നു.

ജീവിതമെന്നില്‍ നിന്നുമ-

കന്നു പോകുന്നു; ഈ കൊച്ചു ജീവിതം,

ഒരു ബാങ്കിനും നമസ്കാരത്തിനു-

മിടക്കുള്ള ഈ ജീവിതം.

കഴുത്തില്‍ കൊളുത്ത് വീണു മുറുകി,

വേദന കൊണ്ട് പുളഞ്ഞു ഞാന്‍.

നാഥാ, പാഴാക്കില്ല ഞാനിനി

ജീവിതം, പച്ചവെള്ളം പോലും,

തിരികെ നല്‍കുമോ ഒരു

നാഴിക നേരം കൂടി….

Jalib Akther M.K

എന്റെ ജന്മദിനം

Standard

എന്റെ ജന്മദിനം എന്നെ സ്വസ്ഥയാക്കുന്നു

അന്ന്….

ഇളം നീല വരകളുള്ള വെളുത്ത കടലാസ്സില്‍

നിന്റെ ചിന്തകള്‍ പോറി വരച്ചു

എനിക്ക് നീ ജന്മദിനസമ്മാനം തന്നു.

തീയ്യായിരുന്നു നിന്റെ തൂലികത്തുമ്പില്‍.

എന്നെ ഉരുക്കാന്‍ പോന്നവ

അന്ന്, തെളിച്ചമുള്ള പകലും

നിലാവുള്ള രാത്രിയുമായിരുന്നു.

ഇന്ന്, സൂര്യന്‍ കെട്ടുപോവുകയും

നക്ഷത്രങ്ങള്‍ മങ്ങിപ്പോവുകയും ചെയ്യുന്നു.

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും

അനിയന്റെ ആശംസകള്‍ക്കും

അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക്

ഞാന്‍ തിരഞ്ഞത്

നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.

ഒടുവില്‍, പഴയ പുസ്തകക്കെട്ടുകല്‍ക്കിടയ്ക്കു നിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍

അതിന്റെ തുമ്പിലെ അഗ്നി

കെട്ടുപോയിരുന്നു!

നന്ദിതയുടെ കവിതകള്‍ (1988)

കുറിപ്പ്

Standard

രാത്രിയായി, ഉറക്കം വന്നിട്ടാണ് ഉറങ്ങാന്‍ കിടന്നത്. ഉറക്കം നന്നായി വരുന്നുണ്ട്; പക്ഷെ ഉറങ്ങാന്‍ കഴിയുന്നില്ല. ഇന്നലെയും ഇങ്ങിനെ തന്നെ ആയിരുന്നു, എന്താണെന്നറിയില്ല, ആരോ എന്റെ ഉറക്കം കെടുത്തുന്നത് പോലെ. ആരാണ് എന്ന് ചോദിച്ചാല്‍, എനിക്കറിയില്ല. എനിക്ക് മനസ്സിലാവാത്ത എന്നാല്‍ എനിക്ക് നന്നായി അറിയാവുന്ന ആരോ. എന്റെ ഊഹം ശരിയാണ് എങ്കില്‍ അതെന്റെ മനസ്സാണ്.

എന്തെങ്ങിലും കുത്തിക്കുറിക്കാം എന്ന ഉദ്ദേശത്തില്‍ ഡയറി എടുത്തു, പക്ഷെ പേന കാണുന്നില്ല. എന്റെ കമ്പ്യൂട്ടറിലെ വാള്‍പേപ്പര്‍, ഒരു പരുന്തിന്റെ ചിത്രത്തില്‍ കുറെ നേരം നോക്കി ഇരുന്നു എന്നിട്ട് വെറുതെ എന്തൊക്കെയോ കുത്തിക്കുറിക്കുകയാണ്. പക്ഷെ മനസ്സ് വളരെ അസ്വസ്ഥമാകുന്നു. എന്താണ് കാരണം എന്നറിയില്ല. ആര്ക്കെങ്ങിലും വിളിച്ച് ഒന്ന് മനസ്സ് തുറന്ന് സംസാരിക്കണം എന്നുണ്ട്. പക്ഷെ മനസ്സ് തുറന്ന് എന്ത് പറയും? മനസ്സ് ശൂന്യമാണ്.

എന്നും ലോകത്ത് ഏറ്റവും സന്ഗീര്‍ണമായത് മനുഷ്യ മനസ്സാണ് എന്നത് എല്ലാവര്ക്കും അറിയാം. ഞാന്‍ അതെടുത്തു പറയേണ്ടതില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ മനസ്സ് എന്നതിന് ആര്‍ക്കും ഒരു വിശദീകരണം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഇവിടെ ഞാന്‍ അതിനു ശ്രമിക്കുന്നുമില്ല. മനുഷ്യ മനസ്സ് കുസൃതികള്‍ നിറഞ്ഞ ഒരു കുട്ടിയാണ് എന്ന് ഞാന്‍ പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്.

ഒരു മനുഷ്യനെ സംബന്തിച്ചിടത്തോളം മനസ്സ് എന്ന് പറയുന്നതാണ് എല്ലാം, അവന്റെ ചിന്തയും സ്വഭാവവും വ്യക്തിത്വം പോലും മനസ്സില്‍ നിന്നാണ്. എന്താണ് മനസ്സിന്റെ കാതല്‍? ഉത്തരമില്ലാത്ത ചോദ്യം. ശാസ്ത്രം അതെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്രം അന്വേഷിക്കട്ടെ. ഉത്തരം കണ്ടെത്തുമോ ഇല്ലെയോ എന്നത് ഇപ്പോള്‍ അപ്രസക്തമാണ്. അതവിടെ നിക്കട്ടെ…. മനസ്സ് എന്നത് എന്ത് തന്നെ ആയാലും വില്ല്യം ഹാമില്ടന്‍ പറഞ്ഞത് പോലെ “On earth there is nothing great but man, in man there is nothing great but mind”. മനസ്സ് മനുഷ്യനിലെ മഹത്തായ ഒന്ന് തന്നെ ആണ്, മനുഷ്യ മനസ്സ് പോലെ മഹത്തായ വേറെ ഒന്ന് ഈ ഭുമിയില്‍ ഇല്ല താനും.

മനസ്സ് പലപ്പോഴും ഒരു കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ആണ്. അതിങ്ങിനെ അതിനിഷ്ടമുള്ളിടത്തൊക്കെ പോകും. ആര് ചോദിച്ചിട്ടും ശാസിച്ചിട്ടും കാര്യമില്ല; അതങ്ങിനെ ആണ് കടിഞ്ഞാണില്ലാത്ത എന്തും അങ്ങിനെ തന്നെ ആണ്. അത് പല വികൃതികളും പോകുന്ന പോക്കില്‍ കാണിച്ചു കൂട്ടും. ആ കുതിരക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞവന്‍ വിജയിച്ചു. അവന്‍ തന്നെ ആണ് യഥാര്‍ത്ഥ വിജയി. അവനാണ് യഥാര്‍ത്ഥത്തില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നവന്‍. അല്ലാത്തവര്‍ ഒരു തട്ടിക്കൂട്ട് പരിപാടിയില്‍ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നവരാണ്.

മനസ്സ് പലപ്പോഴും പ്രവചാതീതമാണ്; അത് നമ്മുടെതാണെങ്കില്‍ പോലും.

പ്രണയിക്കാന്‍ കൊതിക്കുന്ന ഒരു മനസ്സ് കുറിച്ചിട്ട ചില വരികള്‍. (ഇതൊരു കവിത ആയി തോന്നേണ്ടതില്ല)

അല്ലെയോ മനുഷ്യ സ്ത്രീയെ,

എനിക്കനുവാതം തരൂ;

ഇനിയും വസന്തമെത്തി-

നോക്കിയിട്ടില്ലാത്ത നിന്റെ

വൃന്ദാവനത്തിലേക്ക് അതി-

ഘൂടമെന്നുള്ളില്‍ കുറിച്ച

പ്രണയം തുറക്കുവാന്‍.

അലയേണ്ട നീയ്യിനി

വസന്തത്തിനായ്; പക്ഷെ,

അറിയില്ലെനിക്ക്‌ വാക്കുകള്‍,

നിന്റെ ഹൃദയം തുറക്കുവാന്‍.

ഒരു ഭ്രാന്തന്റെ വാക്കുകളല്ലിത്,

നിനക്കായ് സൃഷ്ടിച്ച

മനസ്സില്‍ നിന്നുമൊഴുകി-

യെത്തുന്ന രശ്മികളാണ്…..

അലയേണ്ടിനി നീ, പ്രിയ സഖീ

–Jalib Akther M.K

നീ ചിന്തിക്കുന്നു

Standard

നീ ചിന്തിക്കുന്നു
നിനക്ക് കിട്ടാത്ത സ്നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ്‌ മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അലയുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്…..
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കാവില്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.

–നന്ദിതയുടെ കവിതകള്‍ (1986)

നിന്റെ മൂഡതയോര്ത്ത്

Standard

നിന്റെ മൂഡതയോര്‍ത്ത്

ലോകം അട്ടഹസിക്കുന്നു;

നിന്നെ ഭ്രാന്തിയെന്ന് വിളിക്കുന്നു.

ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.

നിന്നെയവര്‍ കാണുന്നില്ല.

നീ അകലെയാണ്

ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്.

അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍

നീ അട്ടഹസിക്കുകയാണ്.

നിന്റെ മൂഡതയോര്‍ത്തല്ല;

അവരുടെ മൂഡതയോര്‍ത്ത്…

നന്ദിതയുടെ കവിതകള്‍ (1986)

Why we Love + Cheat

Standard

ഞാന്‍ ഒരു TED വീഡിയോ കാണുകയുണ്ടായി. Why we love + cheat by Helen Fisher.
അത് ഞാന്‍ നിങ്ങളോടൊപ്പം ഷെയര്‍ ചെയ്യുന്നു.

ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്

Standard
Love

ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നത് കൊണ്ട് എന്താണ് ഉദേശിക്കുന്നത്? എനിക്കറിയില്ല, അതിന്റെ തര്‍ജ്ജമ ആദ്യ നോട്ടത്തില്‍ തന്നെ പ്രണയം തോന്നുക എന്നതാണ്. എനിക്ക് തോനുന്നില്ല ആദ്യത്തെ നോട്ടത്തില്‍ തന്നെ ഒരാള്‍ക്ക് ഒരാളോട് പ്രണയം തോന്നും എന്ന്.  പ്രണയം എന്നത് ഒരു വികാരമാണ്; ഒറ്റ നോട്ടത്തില്‍ തന്നെ ഒരാളോട് നമുക്ക് ദേഷ്യം തോന്നില്ല എന്നത് പോലെ തന്നെ പ്രണയവും തോന്നാന്‍ വഴിയില്ല. വഴിയില്ല എന്നെ ഞാന്‍ ഉദ്ദേശിചൊള്ളൂ, കാരണം ഒരാള്‍ പറഞ്ഞു നമുക്ക് നന്നായി അറിയാവുന്ന ഒരാളെ നമ്മള്‍ ആദ്യമായി കാണുമ്പോള്‍ അയാളോട് നമുക്ക് പ്രണയം തോന്നാം.  ഒരു പ്രത്യേക സുഘമുള്ള പ്രണയം, ചിലപ്പോള്‍ അത് മനസ്സിന്റെ അന്ധഗാരത്തില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ഒരു ചെപ്പിനുള്ളില്‍ നമ്മള്‍ ഒളിപ്പിച്ചു വെക്കും. അങ്ങിനെ ഉള്ള ഒരു പ്രണയത്തിന്റെ ആഘാധമായ അടിതട്ടിലാണ് ഞാനിപ്പോള്‍…….

…. അന്ന് നട്ടുച്ചയ്ക്ക് പൊള്ളുന്ന വെയിലില്‍ ഞാന്‍ എന്റെ ബൈക്കും എടുത്തു ഇറങ്ങി. എന്റെ കുറച്ചു ഫ്രെണ്ട്സിനെ കാണാന്‍ വേണ്ടി ഉള്ള യാത്രയായിരുന്നു. വയ്കി എത്തിയാല്‍ മതി എന്ന് മെസ്സേജ് കിട്ടിയതിനാല്‍ ഞാന്‍ പോകുന്ന പോക്കില്‍ ചെയ്തു തീര്‍ക്കാനുള്ള എല്ലാം ചെയ്തു തീര്‍ത്തു അവിടെ എത്തി. 15 രൂപയുടെ ഒരു ടിക്കെടും എടുത്തു അവര്‍ പറഞ്ഞ സ്ഥലത്തിനുള്ളില്‍ കടന്നു. ഫ്രെണ്ട്സുമായി കുറെ നേരം കത്തി വച്ച്, അതിനു ശേഷമാണു അവര്‍ എനിക്ക് അവരടെ ഒപ്പം വന്ന ഒരു കുട്ടിയെ പരിജയപ്പെടുത്തുന്നത്. ആളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട് എങ്കിലും കാണുന്നത് ആദ്യമായിട്ടാണ്. കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു, പക്ഷെ അവള്‍ എന്നെ നോക്കുന്നില്ല……

എനിക്കെവിടെയോ കണ്ടു പരിജയമുള്ള മുഖം, ആ മുഖഭാവവും എനിക്ക് നല്ല പരിചയം തോന്നി. എന്റെ ഫ്രെണ്ട് അവളെ വിളിച്ച് എന്നെ പരിചയപ്പെടുത്തി. അവള്‍ എനിക്ക് നല്ല ഭംഗിയുള്ള ഒരു മധുരമാര്‍ന്ന പുഞ്ചിരി സമ്മാനിച്ചു. ഞാനും തിരിച്ച് ചിരിച്ചു; അതാണല്ലോ അതിന്റെ ഒരു മര്യാദ. ആ ചൂടുള്ള വെയിലില്‍ അവളുടെ മുഖം എന്റെ മനസ്സിലേക്ക് ഉരുകി ഇറങ്ങി, മറ്റെല്ലാ മുഖങ്ങളും മായ്ച്ചുകളഞ്ഞുകൊണ്ട്.ഏതോ ഒരു നിമിഷം എനിക്കവള്‍ പ്രണയിനി ആയി തോന്നി. ആ ചൂടുള്ള വെയിലത്തും എനിക്ക് തണുപ്പ് തോന്നി അവളെ തന്നെ ഇങ്ങിനെ നോക്കി നില്‍കുമ്പോള്‍. പക്ഷെ അവള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നത് എന്നെ തിരിച്ച് യാഥാര്‍ത്യത്തിലേക്ക്  വരന്‍ എന്നെ പ്രേരിപ്പിച്ചു.

പിന്നീട് ഞാന്‍ അവളെ ശ്രദ്ധിച്ചില്ല, അവരോടു ബൈ പറഞ്ഞു പിരിയുമ്പോള്‍ അവള്‍ടെ മുഖത്ത് പോലും ഞാന്‍ നോക്കിയില്ല. ഞാന്‍ തിരിച്ച് വീട്ടിലെത്തി, പക്ഷെ അവള്‍ടെ മുഖം എന്റെ മനസ്സില്‍ നിന്നും മായുന്നില്ല. ആ സുന്ദരമായ മുഖം എന്റെ മനസ്സിലേക്ക് വീണ്ടും വീണ്ടും കറന്നു വന്നു. അതിനു ശേഷം എത്ര പേരെ ഞാന്‍ കണ്ടു, പക്ഷെ എന്തോ അവള്‍ടെ മുഖം മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നില്ല. ഹൃദയത്തിനു വ്യക്തമല്ലാത്ത മനസ്സിന് മാത്രം അറിയുന്ന എന്തോ ഒരു ബന്ധം ഞങ്ങള്‍ക്കിടയില്‍ എന്ടെന്നു തോന്നിപ്പോകുന്നു. ഇപ്പോള്‍ എനിക്കവളോട് പറയാന്‍ തോന്നുന്നു “I Love to Love You”. “ആ നേരത്ത് നീ എവിടെ ആയിരുന്നു?” – ആത്മഗദം.  

അന്ന് രാത്രി ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോഴും എന്റെ മനസ്സില്‍ അവള്‍ മാത്രമായിരുന്നു. പിറ്റേന്ന് പ്രഭാതം പോട്ടിവിടര്‍ന്നപ്പോള്‍ ഞാന്‍ ഉണര്‍ന്നതും അവളെ ആലോചിച്ചു കൊണ്ട് തന്നെ. ഞാന്‍ മനസ്സിലാക്കി; അവള്‍ടെ മുഖം എന്റെ മനസ്സില്‍ കൊത്തിവച്ചിരിക്കുകയാണ്. ഇങ്ങിനെ മനസ്സില്‍ ഈ പ്രണയം സൂക്ഷിക്കുമ്പോള്‍ വരുന്ന സുഗന്ധം എത്ര മധുരമുള്ളതാണ്? നഷ്ടപ്പെട്ടു പോയ പ്രണയ കഥകള്‍ മനസ്സില്‍ കിടന്നു ചീഞ്ഞളിയുന്ന പോലെ ഇത് ചീഞ്ഞളിയില്ല. എപ്പോഴും ഈ പ്രണയം സുഗന്ധം പരത്തിക്കൊണ്ടേ ഇരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നത് എന്താണ് എന്ന് മനസ്സിലാക്കി തന്ന സുന്ദരീ, നീ അറിയുന്നില്ലല്ലോ നിനക്കായുള്ള എന്റെ മനസ്സിലെ വെമ്പല്‍. എന്റെ മനസ്സിലെ മറ്റെല്ലാ മുഖങ്ങളും അപ്രത്യക്ഷമാക്കാന്‍ കഴിഞ്ഞ നിന്നെ എനിക്കെന്റെ മനസ്സില്‍ തന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്നില്ല. പറയുന്ന പ്രണയത്തേക്കാള്‍ സുഖകരമല്ലേ പറയാത്ത പ്രണയം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്നത്.

bahuth khubsurath hein aakhein thumhari.. bana deejiye inko qismath hamaari….
…use aur kyaaa chaahiye is zindagi se , jise mil gehri muhabbath thumhaari….