നിന്റെ ഹൃദയം

ഞാന്‍ നിന്നോട് വാചാലനാകുമ്പോള്‍ നിന്റെ കണ്ണുകള്‍, കണ്‍പീലികള്‍ നിന്റെ ചുണ്ട്, ചുണ്ടിലെ പുഞ്ചിരി മനസ്സ്, മനസ്സിലെ സന്തോഷം...... തൊട്ടറിയുന്നു ഞാന്‍ നിന്റെ ഹൃദയം. നിന്റെ ഹൃദയത്തിന്റെ വേദന, ഞാനെന്നിലേക്ക് ആവാഹിക്കുന്നു; നിന്റെ ഹൃദയത്തിലെ ശൂന്യതയാകുന്ന വിടവുകള്‍ നികത്തുവാന്‍ വേണ്ടി.   Jalib Akther M.K

Advertisements

ചില്ലുകഷ്ണങ്ങള്‍ – പിഴവുകള്‍

അശ്വമേധത്തിനൊടുവില്‍ നിലക്കാത്ത ശ്വാസമായ് ഞാന്‍. അര്‍ത്ഥശൂന്യതയെന്ന അന്ധകാരത്തില്‍ ഞാന്‍ വേട്ടയാടപ്പെടുന്നു. ജ്ഞാനത്തിന്റെ സ്ഫടികപ്പാത്ത്രത്തില്‍ കറ പുരണ്ടിരിക്കുന്നു. സൂക്ഷ്മ നേത്രങ്ങള്‍ക്ക് എന്തുപറ്റി? പിഴവുകള്‍...പിഴവുകള്‍...പിഴവുകള്‍... അക്ഷരങ്ങള്‍ യോജിക്കുന്നില്ല, വാക്കുകള്‍ തമ്മില്‍ ചേരുന്നില്ല, വരികള്‍ക്ക് അര്‍ത്ഥ വത്യാസം. സ്നേഹത്തിന്റെ, ഇലകൊഴിഞ്ഞ വഴിത്താരയില്‍ ഞാന്‍ നിന്നു, മെയ്‌മാസപ്പൂക്കള്‍ വിടര്‍ന്നതും നോക്കി അവയുടെ മാസ്മരികത, സ്നേഹം, ആത്മീയത, ശാന്തത...... ആ ഇടുങ്ങിയ വഴിത്താരയില്‍ ആരെയും ഞാന്‍ കണ്ടില്ല, ആരുടേയും ശബ്ദം ഞാന്‍ കേട്ടില്ല, ആരോ നടന്നു വരുന്ന കാലൊച്ചയൊഴിച്ച്.... Jalib Akther 18th of … Continue reading ചില്ലുകഷ്ണങ്ങള്‍ – പിഴവുകള്‍