ഒരു കമ്പ്യൂട്ടറിന്റെ കഥ

Standard

കമ്പ്യൂട്ടര്‍ ഇന്ന് ഒരു നിത്യോപയോഗ വസ്തു എന്നതിലുപരി, അതില്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റില്ല എന്നാ അവസ്ഥയിലാണ്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടി.വി എങ്ങിനെ ആയിരുന്നോ, അത് പോലെ ആണ് ഇന്ന് കമ്പ്യൂട്ടര്‍. എല്ലാ വീട്ടിലും കുറഞ്ഞത്‌ ഒരെണ്ണം എങ്കിലും ഉണ്ട്. ചിലര്‍ക്ക് ലാപ്ടോപ് വേറെയും. ദിവസം തോറും പുതിയ പുതിയ കമ്പ്യൂട്ടര്‍ വിപണിയില്‍ ഇറങ്ങിക്കൊണ്ടേ ഇരിക്കുന്നു. ഇന്ന് ലാപ്ടോപ് എന്ന രൂപവും മാറി അത് ടാബ്ലെറ്റ് എന്ന അവതാരത്തിലേക്ക് പരിണമിച്ചിരിക്കുന്നു.

പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ഞാന്‍ ആദ്യമായി ഒരു കമ്പ്യൂട്ടര്‍ കാണുന്നതും തൊടുന്നതും. കളിയ്ക്കാന്‍ ഉള്ള എന്തോ സാധനം കണ്ട കൌതുകത്തോടെ ഞാന്‍ അതിന്റെ മുന്നില്‍ ഇരുന്നു. എന്നിട്ട് കീബോര്‍ഡിലെ ‘H’ എന്ന അക്ഷരം അമര്‍ത്തിയത് എനിക്കിന്നും നല്ല ഓര്‍മയുണ്ട്. പക്ഷെ ആദ്യമയതുകൊണ്ടാകാം സ്ക്രീനില്‍ വന്നതിങ്ങിനെ ആണ് “hhhhhhhhhhhhhhhhhhhhhhhhhhhhh”. ഞാന്‍ മനസ്സില്‍ ചിന്തിച്ചു, “എന്താണിത് ഇങ്ങിനെ വരുന്നത്?” ഞാന്‍ പിന്നെയും രണ്ടു തവണ അമര്‍ത്തി നോക്കി, പക്ഷെ അത് പോലെ തന്നെ. എന്റെ അപ്പുറത്തിരുന്ന സഹോദരന്‍ എന്നോട് പറഞ്ഞു “ഇങ്ങിനെ അമര്‍ത്തിപ്പിടിക്കല്ലേ, ഇങ്ങിനെ അമര്‍ത്തിയാല്‍ മതി” എന്നിട്ട് എനിക്ക് കാണിച്ചു തന്നു. ഇതാണ് കമ്പ്യൂട്ടറില്‍ എന്റെ ആദ്യത്തെ experience.

അന്ന് എനിക്ക് കമ്പ്യൂട്ടര്‍ കളിയ്ക്കാന്‍ ഉള്ള ഒരു ഉപകരനംയിട്ടാണ് തോന്നിയത്. പിന്നെ മെല്ലെ മെല്ലെ ഞാന്‍ കമ്പ്യൂട്ടറിന്റെ സാധ്യതകള്‍ മനസ്സിലാക്കി തുടങ്ങി. അന്ന് ആ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നത് Windows 98 ആയിരുന്നു. ഏറ്റവും രസകരം ഇന്നതിന്റെ specification കേട്ടാല്‍ എല്ലാവര്ക്കും ചിരി വരും എന്നതാണ്. Intel Pentium II processor @ 333 MHz speed, 96 MB RAM, 9GB Hard disk. ഇന്ന് ഇത്തരം ഒരു കമ്പ്യൂട്ടര്‍ വെറും കാല്‍കുലേറ്റര്‍ ആയി മാത്രമേ ഉപയോഗിക്കാന്‍ പറ്റു. അന്ന് ഞാന്‍ കളിയ്ക്കാന്‍ മാത്രമാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നത്. അന്നത്തെ പ്രശസ്തമായ games ആയിരുന്നു Prince of Persia, Dangerous Dave, Pre Historic 2, Keen 4…..  അങ്ങിനെ അങ്ങിനെ…..

5 ലെ computer science പുസ്തകത്തില്‍ ഞാന്‍ കമ്പ്യൂട്ടറിന്റെ definition പഠിച്ചു. ഞാന്‍ അതൊന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിക്കട്ടെ, ” Computer is an electronic devise which basically consist of CPU, Monitor, Keyboard and Mouse; which is used for doing several calculations and processing the input to get the result as output.” എന്ന് തന്നെ ആണെന്ന് തോന്നുന്നു. എന്തായാലും പിന്നീട് ഞാന്‍ കമ്പ്യൂട്ടര്‍ നെ കൂടുതല്‍ മനസ്സിലാക്കി. പിന്നീടങ്ങോട്ട് ഞാനും കമ്പ്യൂട്ടറും അടേം ചക്കരേം പോലെ ആയിരുന്നു..

ഇന്നെനിക്കു സ്വന്തമായി ഒരു ലാപ്ടോപ് ഉണ്ട്. കറുത്ത ഒരു സുന്ദരന്‍ ലാപ്ടോപ്. ഗ്ലോസ്സി ഫിനിഷ് ഒന്നും അല്ലെങ്കിലും കാണാന്‍ ഭംഗി കുറവൊന്നും ഇല്ല. ആ ലാപ്ടോപില്‍ തന്നെ ആണ് ഞാന്‍ ഈ ബ്ലോഗ്‌ എഴുതുന്നതും. എന്റെ സഹോദരന്‍ എനിക്ക് സമ്മാനിച്ചതാണീ ലാപ്ടോപ്. ഞാന്‍ ആരെന്നറിയാന്‍ ഈ ലാപ്ടോപ് തുറന്നാല്‍ മതി. എന്നെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങള്ക്ക് എന്റെ ലാപ്ടോപില്‍ നിന്നും കിട്ടും. ഞാന്‍ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും എന്റെ ഈ ലാപ്ടോപില്‍ തന്നെ ആണ്. അതുകൊണ്ട് തന്നെ ഈ ലാപ്ടോപ് എന്റെ വലതു കയ്യാണ്.

ഇന്ന് ഞാന്‍ ഏറ്റവുമധികം സമയം ചിലവിടുന്നത്‌ എന്റെ ലാപ്‌ടോപ്പുമൊത്താണ്. കാരണം മറ്റൊന്നുമല്ല ഇന്റര്‍നെറ്റ്‌ തന്നെ. ഞാനിന്നൊരു FaceBook addict ആണ്. മറ്റൊരു തരത്തില്‍ ഒരു ഇന്റര്‍നെറ്റ്‌ addict ആണ്. ലോകം ഇന്നതിനെ വിളിക്കുന്നത്‌ Facebook Syndrome എന്നാണ്. മണിക്കൂറുകള്‍ ഞാന്‍ ഫേസ്ബുക്കില്‍ ചിലവഴിക്കുന്നു, ചാറ്റ് ചെയ്യുന്നു. ഇത് എന്റെ മാത്രം അവസ്ഥയല്ല, ഇന്ന് ഭൂരിഭാകം വരുന്ന യുവതീയുവാക്കളുടെ അവസ്ഥയാണ്‌. ഇതെഴുതി കൊണ്ടിരിക്കുന്നതിനിടയിലും ഞാന്‍ ഫേസ്ബുക്കിലെ notification നോക്കുന്നുണ്ട്, ചാറ്റ് ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് അങ്ങിനെ എന്നതിന് ഉത്തരമില്ല….

ഫേസ്ബുക്ക്‌ എന്നത് ഒരു social networking site ആണ്. കൂട്ടുകാരുമായി ഭന്ധിപ്പിക്കുന്ന ഒരു network. അത് പോലെ വേറെയും ഉണ്ട് Orkut, hi5…. അങ്ങിനെ നീളുന്നു അതിന്റെ ലിസ്റ്റ്. ഫേസ്ബുക്കിന്റെ  മോട്ടോ തന്നെ “Connect with friends faster, whereever you are” എന്നാണ്. ഇതില്‍ നിന്ന് തന്നെ മനസിലാക്കാം സോഷ്യല്‍ നെറ്റ്വര്‍കിംഗ് എന്നത് കൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്ന്.

ഇന്ന് ലോകത്ത് ഇതൊരു കമ്പ്യൂട്ടറും കൂടുതല്‍ സമയം ചിലവിടുന്നത്‌ ഫേസ്ബുകുമായോ അല്ലെങ്ങില്‍ വേറെ ഏതെങ്കിലും social networking സൈറ്റ്സുമയോ ആണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ social networking sites ന്റെ കാര്യത്തിലും കാലത്തിനൊത് നീങ്ങുന്ന ട്രെണ്ടിനോപ്പം തന്നെയാണ് എല്ലാവരും. ആദ്യം അത് Orkut എന്ന രൂപത്തില്‍ ആയിടുന്നെന്ഗില്‍ ഇന്നത്‌ Facebook ആണ്, നാളെ അത് Google+ ആയേക്കാം. എന്തായാലും social networking sites ഇന്‍റര്‍നെറ്റില്‍ വാണുകൊണ്ടേ ഇരിക്കും.

Social networking sites ഉണ്ടായാലും ഇല്ലെങ്കിലും നല്ലൊരു നാളെക്കായ്‌ നമുക്ക് പ്രാര്‍ഥിക്കാം…

ഞാന്‍ നിര്‍ത്തുന്നു.. ആരോ മെസ്സേജ് അയച്ചിട്ടുണ്ട്…