ചില്ലുകഷ്ണങ്ങള്‍ – പിഴവുകള്‍

Standard

അശ്വമേധത്തിനൊടുവില്‍

നിലക്കാത്ത ശ്വാസമായ് ഞാന്‍.

അര്‍ത്ഥശൂന്യതയെന്ന അന്ധകാരത്തില്‍

ഞാന്‍ വേട്ടയാടപ്പെടുന്നു.

ജ്ഞാനത്തിന്റെ സ്ഫടികപ്പാത്ത്രത്തില്‍

കറ പുരണ്ടിരിക്കുന്നു.

സൂക്ഷ്മ നേത്രങ്ങള്‍ക്ക് എന്തുപറ്റി?

പിഴവുകള്‍…പിഴവുകള്‍…പിഴവുകള്‍…

അക്ഷരങ്ങള്‍ യോജിക്കുന്നില്ല,

വാക്കുകള്‍ തമ്മില്‍ ചേരുന്നില്ല,

വരികള്‍ക്ക് അര്‍ത്ഥ വത്യാസം.

സ്നേഹത്തിന്റെ, ഇലകൊഴിഞ്ഞ

വഴിത്താരയില്‍ ഞാന്‍ നിന്നു,

മെയ്‌മാസപ്പൂക്കള്‍ വിടര്‍ന്നതും നോക്കി

അവയുടെ മാസ്മരികത, സ്നേഹം,

ആത്മീയത, ശാന്തത……

ആ ഇടുങ്ങിയ വഴിത്താരയില്‍

ആരെയും ഞാന്‍ കണ്ടില്ല,

ആരുടേയും ശബ്ദം ഞാന്‍ കേട്ടില്ല,

ആരോ നടന്നു വരുന്ന കാലൊച്ചയൊഴിച്ച്….

  • Jalib Akther

    18th of November 2011

ചില്ലുകഷ്ണങ്ങള്‍ III

Standard

ഇരുളില്‍ ചലിക്കാത്ത ഇല

പോലെ നില്‍ക്കുന്നു ഞാന്‍,

പൂര്‍ണ്ണ ചന്ദ്രനെങ്കിലും

ഗ്രഹണം ബാധിച്ചിരിക്കുന്നു.

ഒരു നിഴലിനായ് കാത്തു നില്‍ക്കുന്നു

ഞാനൊരു വേഴാമ്പലിനെപ്പോലെ.

ഞാനിപ്പോഴും അലയുന്നു,

അസ്ഥിത്വം നഷ്ടപ്പെട്ടവനെപ്പോലെ.

ഓരോ ദിവസത്തിന്റെയും

പ്രത്യേകതകലെന്നെ വേദനിപ്പിക്കുന്നു;

ഉദയ സൂര്യന്റെ ആത്മീയതയിലാണ്

എന്റെ സന്തോഷം മുഴുവന്‍.

കത്തണം എനിക്കിനിയൊരു

മെഴുകു തിരി നാളം പോലെ,

ജ്വലിക്കണം എനിക്കിനി

സൂര്യനെ പോലെ;

പക്ഷെ, കത്തിയെരിയാനല്ല.

Jalib Akther M.K

ചില്ലുകഷ്ണങ്ങള്‍ – ജന്മദിനം

Standard

ഇതൊരു കവിതയല്ല, കേവലം ഒരു കുറിപ്പാണ്… മനസ്സില്‍ രൂപപ്പെട്ട ചില്ലുകഷ്ണങ്ങള്‍

ഇന്നാണെന്റെ ജന്മദിനം

ബലൂണുകളും അരങ്ങുകളും ഇല്ല,

പായസവും മിഠയിയും ഇല്ല,

ബഹളങ്ങളും കോലാഹലങ്ങളും ഇല്ല.

ഉരുകി ഒലിക്കുന്ന മെഴുകുതിരിക്കായ്

ഞാന്‍ തിരഞ്ഞു, അതും ഇല്ല.

അതെ, ഞാന്‍ ഒറ്റക്കാണ്.

വെളിച്ചമെങ്ങോ പോയ്മറഞ്ഞു.

ബാല്യകാലം മനസ്സില്‍

മിന്നി മറയുന്നു…..

ഷൂ ലൈസ് കെട്ടുന്നത് മാത്രം

ബുദ്ധിമുട്ടായിരുന്ന കാലഘട്ടം;

അതുമാത്രമായിരുന്നു അന്നെന്റെ പ്രശനം.

ഇന്നോ…? അറിവില്ലെനിക്ക്

ഞാന്‍ പോലുമറിയാത്ത

എന്റെ പ്രശ്നങ്ങള്‍, കാരമുള്ളുകള്‍.

മോഹമെന്ന കവിതയാനെന്റെ

മനസ്സ് നിറയെ….

ഹോം വര്‍ക്ക് ചെയ്യാത്തതിനാല്‍

സ്കൂളില്‍ പോകുവാന്‍ മടിച്ച നാളുകള്‍,

പത്തു പത്ത് പൈസ മിഠയി

പങ്കിട്ടെടുത്ത നാളുകള്‍.

ഓര്‍ക്കുമ്പോള്‍ മനസ്സില്‍

വേദന നിറഞ്ഞ സുഖം.

വെറുപ്പെന്തെന്നറിയാത്ത

മിഠയി തട്ടിപ്പറിക്കുന്നവനോട്

മാത്രം ദേഷ്യപ്പെട്ട,

ആ ഇളം മനസ്സിനോട്

എന്റെ ഏറ്റുപറച്ചില്‍;

മാറിയിരിക്കുന്നു നീ

നീ ഒരു…………

പാറക്കല്ലായ്, ചെകുത്താനായ്

മാലഖയായ്, മനുഷ്യനായ്.

എങ്കിലും പഴയ സൌന്ദര്യം

നിന്നില്‍ തുളുമ്പി നില്‍ക്കുന്നു.

വ്യാഴം രണ്ടാംവട്ടവും ഓട്ടം തുടരുന്നു,

എങ്ങോട്ടെന്നില്ലാതെ…….

പറ്റിക്കപ്പെടുകയാണോ….?

അല്ല, കാരണമത് തന്നെയാണ്

അതിന്റെ ധര്‍മ്മവും, കര്‍മ്മവും.

ദൈവമേ നിനക്കൊരായിരം സ്തുതി;

എന്നെ ഞാനാക്കി മാറ്റിയ

നിന്റെ മുന്നില്‍ എന്റെ

ആത്മ പ്രണാമം…..


“- ഏകാന്തതയുടെ കണ്ണുനീരാണ് എന്റെ വാക്കുകളുടെ അസ്ഥിത്വം.”

Jalib Akther M.K

ചില്ലുകഷ്ണങ്ങള്‍

Standard

നേരമില്ലെനിക്ക് പ്രണയിക്കുവാന്‍;
നൊമ്പരപ്പെടാനല്ലാതെ എന്തിന്?
ജീവിതമെന്നെ നൌക തുഴയുവാനോ?
ഈരേഴു പതിനാലു ലോകത്തിനുമപ്പുറം
മനക്കോട്ട കെട്ടുവാനോ…?
വിഡ്ഢിത്തം………..
ആരോ വന്നു കാതില്‍ എന്നോട് പറഞ്ഞു,
ഒരു നിമിഷം.. എനിക്ക് നിന്നെ ഇഷ്ടമാണ്.
മന്ദഹാസം…………….

— Jalib Akther M.K