തിരിച്ചറിവ്

എകാന്തതയെന്ന നിലമില്ലാ കയത്തിൽ

നീന്തിത്തുടിക്കുന്ന സ്വർണ്ണമത്സ്യമാണ് ഞാൻ

ആഴങ്ങളുടെ അടിത്തട്ടിലെ, ചെകുത്താനും

അവന്റെ നേത്രങ്ങളിൽ  വിരിയുന്ന അന്ധകാരവും 

സ്നേഹത്തിന്റെ നേർത്ത രശ്മികൾ

പുലർത്തുന്ന ജീവനും, കടലും. 

ഇരുൾ മൂടിയ തടവറക്കുള്ളിലെ 

വെയിൽ തേടുന്ന നിഴലും

അപ്രസക്തമാമെൻ പ്രസക്തി പോലും 

വലിപ്പ ചെറുപ്പങ്ങളില്ലാത്ത ഞാൻ ഞാൻ

മാത്രമായിത്തീരുന്നതും നീ കണ്ടില്ലേ

ഇരുട്ട് കുത്തിയ വരാന്തക്കുള്ളിൽ തെന്നി

വീഴുന്ന ഭയത്തെയും നീ കണ്ടില്ലേ.

എന്നെ വിഡ്ഢിയാക്കുന്ന കണ്ണാടിയിലെ 

പ്രതിബിംബതെപ്പോലെ 

ഞാൻ തേടുന്ന യാഥാർത്യത്തെ പോലെ

വിവർണ്ണമായ എന്റെ മുഖത്തെ പോലെ

അരുത്.. 

അതിനു വർണ്ണമില്ലെന്നു  ഞാൻ

വിശ്വസിച്ചു കൊള്ളട്ടെ.


— J. Akther

21-03-14

Advertisements