ഏകാന്തതയുടെ നിറം

Standard

ഏകാന്തതയുടെ നിറ-
മേന്തെന്നു ചോദിച്ചു ഞാന്‍
മനുഷ്യ രക്തത്തിന്‍ ചുവപ്പോ
അതോ, പ്രകൃതിതന്‍
ഹൃദയത്തിന്‍ ഹരിതമാണോ?
വെള്ളരിപ്പ്രാവിന്‍ തൂവെള്ള,
അന്ധകാരത്തിന്‍ ഇരുട്ടോ,
സൂര്യരശ്മിതന്‍ മഞ്ഞയോ
കര്‍ണ്ണകുണ്ടലത്തിന്‍ നീലയോ..?
ഗുരുവിന്റെ വാക്കുകള്‍
പറഞ്ഞു സ്നേഹത്തിന്റെ
നിറമാണ് നമ്മളില്‍,
അന്ധകാരങ്ങള്‍ ചൂടിയ
മനസ്സുകള്‍ കറുപ്പും
നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ
നോക്കുമ്പോള്‍; ചുവപ്പ്, വെള്ള,
നീല, മഞ്ഞ, പച്ചയും
മാഞ്ഞീടുകില്ല, കണ്ണിന്റെ
മിഴികള്‍ക്ക് തിമിരം വരുംവരെ
അപ്പോഴും ചോദിച്ചു ഞാന്‍
ഏകാന്തതയുടെ നിറമെന്തു..?Image